ഇന്‍ഷുറന്‍സ് ഏജന്റിനെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തു. പ്രതി പിടിയില്‍
തൃശ്ശൂര്‍: പോളിസി ചേരാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി യുവതിയെ മയക്ക് മരുന്നു നല്കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൊടുവള്ളി സ്വദേശി പിടിയില്‍. മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ജയന് കെ.രാജനെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പോളിസി ചേരാമെന്ന വാഗ്ദാനത്തില്‍ യുവതിയെ തൃശൂര്‍ നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി മയക്കുമരുന്ന് വെള്ളത്തില്‍ മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും പിന്നീട് ചിത്രങ്ങല്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്തു.
തൃശ്ശൂര്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ കെസി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, പ്രീത് ആര്‍എസ്, എം, അനില്‍കുമാര്‍ പിസി, ജോസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.