ഇരട്ട ചക്രവാതച്ചുഴി:സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴി അടുത്ത 48 മണിക്കൂർ തെക്കേ ഇന്ത്യക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ, വടക്കൻ അന്തമാൻ കടലിന് മുകളിൽ രൂപംകൊള്ളുന്ന ചുഴി, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 19 വരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകൾ ഞായറാഴ്ച യെല്ലോ അലർട്ടിലാണ്.