KOYILANDILOCAL NEWS
ഇരിങ്ങത്ത് ടോറസിന് പിന്നിൽ ബസ്സിടിച്ചു മൂന്നു പേർക്ക് പരിക്കേറ്റു
സംസ്ഥാന പാതയിൽ ഇരിങ്ങത്ത് ടോറസിന് പിന്നിൽ ബസ്സിടിച്ച് അപകടം. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മണിയൂർ ചങ്ങരോത്ത് താഴ പുതിയ പറമ്പത്ത് അനുഷ ദാസ് (34), കീഴൂർ കോരച്ചൻ പറമ്പത്ത് ധനിഷ (30), തോലേരി വണ്ണാർ കൈയിൽ ഷൈജ (37) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം.
പയ്യോളി നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ -56 -4150 ഗാലക്സി ബസ്, അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ എൽ 11 ബി വി 4708 നമ്പർ ടോറസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം തകർന്നു.
Comments