CALICUTKOYILANDILOCAL NEWS
ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു
പയ്യോളി ഇരിങ്ങലില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടകര സ്വദേശി കോരപറമ്പത്ത് ശ്രീധരന്‍ – നാരായണി ദമ്പതികളുടെ മകന്‍ ആര്‍.ടി. ശ്രീനാഥ് (34) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ അവന്യക്ക് കൈക്ക് പരിക്കുണ്ട്. ഇവരുടെ കൂടെ രണ്ട് വയസ്സുള്ള മകന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. വടകര മുത്തൂറ്റിലെ ജീവനക്കാരനായ ശ്രീനാഥ് ഭാര്യക്കും മകനുമൊപ്പം എറണാകുളത്ത് നിന്ന് വടകരയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
Comments