CALICUT

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപണി; ക്യാമ്പുകള്‍ ഇന്ന് (16.8.19) തുടങ്ങും 

ജില്ലാ ഭരണകൂടത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക്ക് ഹരിത കേരളം മിഷനും വ്യവസായ പരിശീലന വകുപ്പും സംയുക്തമായി നൈപുണ്യ കര്‍മസേനയുടെ സഹായത്തോടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രളയത്തില്‍ കേടുപാടുകള്‍വന്ന മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാഥമിക അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച (16.8.19) മാളിക്കടവ് ഐടിഐ ക്യാമ്പസില്‍ ആദ്യ ക്യാമ്പ് നടക്കും. കോര്‍പറേഷന്‍ (17,18 തിയതികളില്‍-മലബാര്‍ കൃസ്ത്യന്‍ കോളജ്), ഫറോക്ക് നഗരസഭ (17ന് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കുന്നമംഗലം പഞ്ചായത്ത് (17ന് കുന്നമംഗലം ഹയര്‍ സെക്കണ്ടറി സകൂള്‍), വടകര നഗരസഭ (18,19, 20 തിയതികളില്‍-ഏറാമല കമ്യൂണിറ്റിഹാള്‍) എന്നിവിങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പുകളും രാവിലെ 9.30 മുതല്‍ ആരംഭിക്കും. കോര്‍പറേഷനില്‍ ഹാപ്പി ക്രോക്കറി, മൈ ജി, കണ്ണങ്കണ്ടി, എസ്ജി ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സോണി, ഐഎഫ്ബി, പാനസോണിക്, പ്രീതി, പ്രസ്റ്റീജ്, ബോറോസില്‍ തുടങ്ങിയ കമ്പനികളുടെ വിദഗ്ദരാണ് സേവനം നല്‍കുന്നത്. മര്‍ക്കസ് ഐടിഐ, മാളിക്കടവ്ഗവ ഐടിഐ, വടകര ഗവ ഐടിഐ തുടങ്ങിയവയും ക്യാമ്പുമായി സഹകരിക്കുന്നു. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം കേടായ ഉപകരണങ്ങള്‍ ക്യാമ്പിലെത്തിച്ച് അവസരം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുക. 0495 2373900, 0495 2375300.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button