KOYILANDILOCAL NEWS
ഇ.കെ.പി.യെ അനുസ്മരിച്ചു
കൊയിലാണ്ടി :കുറുവങ്ങാട് ശക്തി തിയറ്റേഴ്‌സ് സ്ഥാപക അംഗവും നാടകപ്രവര്‍ത്തകനുമായിരുന്ന ഇ.കെ.പി യുടെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ശക്തി പബ്ലിക്ക് ലൈബ്രറിയും തിയറ്റേഴ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പാഠഭേദം എഡിറ്റര്‍ ശ്രീ.വിജയരാഘവന്‍ ചേലിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ സെക്രട്ടറി എന്‍.കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തിയേറ്റേഴ്‌സ് സെക്രട്ടറി എന്‍.കെ.മുരളി സ്വാഗതവും പ്രസിഡന്റ് ഇ.കെ.പ്രജേഷ് നന്ദിയും പറഞ്ഞു. സിനിമ – സാംസ്‌കാരിക പ്രവര്‍ത്തകനായ ശ്രീ.എന്‍.ഇ.ഹരികുമാര്‍ ,രവീന്ദ്രന്‍ പാമ്പിരിക്കുന്ന്, കെ.സുകുമാരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments