LOCAL NEWS
ഇ.പി.കുഞ്ഞികൃഷ്ണൻ നായരെ അനുസ്മരിച്ചു
കാരയാട്. അരിക്കുളം ഗ്രാമപഞ്ചായത്തിൻറെ പ്രഥമ. പ്രസിഡണ്ടും അഭിവക്ത കമ്മ്യൂണിസ്ററ് പാർട്ടി നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഇ.പി കുഞ്ഞികൃഷ്ണൻ നായരെ ഗ്രാമം അനുസ്മരിച്ചു. കാരയാട് തറമൽ അങ്ങാടിയിൽ ചേർന്ന അനുസ്മരണ സ,മ്മേളനം മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ .കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞിരാമൻ കാരയാട്,സി.ബാലൻ കാവിൽ, സി.രാമദാസ്,അഹമ്മദ് മൗലവി, കെ. അപ്പുനായർ, വി.പി.ബാബു, കെ.കെ. മാധവൻ തുടങ്ങി യവർ പ്രസംഗിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം വി.പി.അശോകൻ അദ്ധ്യക്ഷനായ സമ്മേളനത്തിൽ സംഘാടകസമിതീ കൺവീനർ കെ.കെ.വേണുഗോപാൽ സ്വാഗതം പറഞ്ഞു. കാലത്ത് വീട്ടുവളപ്പിൽ നടന്ന പുഷ്പാർച്ചനക്ക് ടി.മുത്തുകൃഷ്ണൻ, ഹാരിസ് തറയങാട്ട്, രാഘവൻ നായർ,എം.എസ്.ദിനേഷ്,വി.ശിവദാസൻ തുടങ്ങി യവർ നേതൃത്വം നൽകി.
Comments