SPECIAL
ഈ 5 കാര്യങ്ങള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാം
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടും, എന്നാല്‍ മനസ്സിനു രോഗം വന്നാലോ? ചികിത്സ തേടുന്നവര്‍ ചുരുക്കം. മാനസികാരോഗ്യം എന്നതു കൊണ്ട് അർഥമാക്കുന്നത് ആളുകൾക്ക് ചുറ്റുമുള്ളവരുമായും ചുറ്റുപാടുകളുമായും ആരോഗ്യകരമായ ബന്ധം പുലർത്താനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനെയാണ്. ലോകത്ത് 45 കോടിയോളം ജനങ്ങള്‍ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. ഒരാളുടെ മാനസികനില മെച്ചപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് ആലോചിച്ചിട്ടുണ്ടോ? നമുക്കുതന്നെ ദിവസവും ചെയ്യാവുന്ന നിസാരമായ അഞ്ചു കാര്യങ്ങള്‍ കൊണ്ട് മാനസികാരോഗ്യം മികച്ചതാക്കാം.
ഇരുപ്പും നടപ്പും – കൂനിക്കൂടി എവിടെ എങ്കിലും ഇരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഒറ്റ നോട്ടത്തില്‍തന്നെ അവര്‍ക്ക് ഒന്നിലും താൽപര്യം ഇല്ലെന്നു തോന്നാം. എന്നാല്‍ നീണ്ടു നിവര്‍ന്നു ഇരിക്കുന്നവരെയോ നില്‍ക്കുന്നവരെയോ കണ്ടാലോ? അത് ആത്മവിശ്വാസത്തിന്റെ ലക്ഷണം കൂടിയാണ്. ‘ഗുഡ് പോസ്റ്റര്‍’ എന്നത് നിങ്ങളുടെ പോസിറ്റീവ് എനര്‍ജി കൂടിയാണ് കാണിക്കുന്നത് എന്നോര്‍ക്കുക.
വൃത്തി – എപ്പോഴും നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടുകളെയും വൃത്തിയോടെ സൂക്ഷിക്കുക. ഇത് മനസികാരോഗ്യത്തില്‍ പ്രധാനമാണ്.
അമിതജോലി – അമിതജോലിഭാരം നിങ്ങളുടെ സ്‌ട്രെസ് ലെവല്‍ കൂട്ടും. ഇതൊരിക്കലും ആരോഗ്യപരമല്ല.
ചിന്തകള്‍ – ചിന്തകള്‍ നെഗറ്റീവ് ആണെങ്കില്‍ അവ ആരോടും പറയാതെ ഉള്ളില്‍ കൊണ്ടുനടക്കുന്നത് സ്‌ട്രെസ് കൂട്ടും. ആരോടെങ്കിലും ഇടയ്ക്കിടെ മനസ്സുതുറന്നു സംസാരിക്കാന്‍ ശ്രമിക്കുക.
‘യെസ്’ പറഞ്ഞു ശീലിക്കുക – എല്ലാത്തിനോടും ‘നോ’ പറയുന്ന സ്വഭാവം നിര്‍ത്തി ‘യെസ്’ പറഞ്ഞു നോക്കൂ. അതുതന്നെ നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും
Comments