LOCAL NEWS

ഉച്ചക്കഞ്ഞിയുടെ ഫണ്ട് അടിയന്തരമായി വർദ്ധിപ്പിക്കുക കെ പി എസ് ടി എ.

കേരള സർക്കാറിന്റെ അധ്യാപക ദ്രോഹ നടപടിക്കെതിരായി 2022 ഒക്ടോബർ 13ന് KPSTA കൊയിലാണ്ടി ഉപജില്ലയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു..ഉച്ചഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക അധ്യാപക വിദ്യാർത്ഥി അനുപാതമായ 1:40 ഉടൻ പുനസ്ഥാപിക്കുക, പ്രൈമറി ഹെഡ്മാസ്റ്റർ മാർക്ക് എച്ച് എം
സ് കെയിൽ അനുവദിക്കുക, 11% DA അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പൂനസ്ഥാപിക്കുക, ഭിന്നശേഷി വിഷയം പരിഹരിച്ച് മുഴുവൻ അധ്യാപകർക്കും നിയമനം നൽകുക, പ്രൈമറി ജീവനക്കാർക്ക് തസ്തികയും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, മെഡിസെപ്പ് ആശങ്കകൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, കാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ പി എസ് ടി എ പ്രതിഷേധ ദിനം കേരമൊ ട്ടാകെയുള്ള എല്ലാ ഉപജില്ല കേന്ദ്രങ്ങളിലും പ്രതിഷേധജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത് .

പ്രസ്തുത പ്രതിഷേധജാഥയും പ്രതിഷേധ സംഗമവും കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അരവിന്ദൻ P K ഉദ്ഘാടനം ചെയ്തു. എം എസ് ബജാറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് കീഴരിയൂർ, കെ എം മണി, പി കെ രാധാകൃഷ്ണൻ, കെ കെ മനോജ് നിഷാന്ത് K S എന്നിവർ സംസാരിച്ചു. സൂരജ്, സബീന, ജമാൽ , പ്രതീഷ് ലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button