ഉത്സവ സീസണിന്റെ മറവിൽ റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു
ഉത്സവ സീസണിൽ റെയിൽവേയിൽ നിന്ന് തിരിച്ചടി. 10 രൂപയ്ക്ക് ലഭിക്കുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് 30 രൂപയാക്കി. ചില സ്റ്റേഷനുകളിൽ ഇത് 50 രൂപ വരെയായി വർധിപ്പിച്ചിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് സ്റ്റേഷനുകളിലെ തിരക്ക് കണക്കിലെടുത്താണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഒക്ടോബർ 30 വരെയാണ് റെയിൽവേ ഈ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. അതിനുശേഷം ടിക്കറ്റ് വീണ്ടും 10 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം റെയിൽവേയുടെ നേതൃത്വത്തിൽ ടിക്കറ്റ് പരിധോധന കാംപയിനും നടത്തും. പ്ലാറ്റ് ഫോം ടിക്കറ്റ് ഇല്ലെങ്കിൽ പിഴയും ചുമത്തും.
തിരക്ക് കണക്കിലെടുത്ത് കർശന നടപടിയെടുക്കുന്നതിനായി ആർപിഎഫിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയുമുണ്ട്. പ്ലാറ്റ്‌ഫോമിലെ ആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണവും ശനിയാഴ്ച മുതൽ വർധിപ്പിച്ചു. ഗാസിയാബാദിൽ ആറ് കോൺസ്റ്റബിൾമാർക്ക് പകരം നാല് പ്ലാറ്റ്‌ഫോമുകളിലായി 12 പേരെ വിന്യസിച്ചു. ഇതിന് പുറമെ സ്റ്റേഷന് പുറത്തുള്ള മെറ്റൽ ഡിറ്റക്ടറുകളിലും നിരീക്ഷണം നടക്കുന്നുണ്ട്.