ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത രാജ്ഭവൻ മാർച്ച് മ്യൂസിയത്ത് നിന്ന് ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ആഹ്വാനം ചെയ്‌ത രാജ്ഭവൻ മാർച്ച് മ്യൂസിയത്ത് നിന്ന് ആരംഭിച്ചു. സീതാറാം സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവന് മുന്നില്‍ ഉദ്ഘാടനം ചെയ്തു.
രാജ്ഭവനു മുന്നിൽ ഒരുലക്ഷം പേരും ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ പതിനായിരങ്ങളുമാണ് അണിനിരക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അദ്ധ്യാപകരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. രാജ്ഭവൻ മാർച്ചിനെ തുടർന്ന് നഗരത്തിൽ രാവിലെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മാർച്ചിൽ മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുക്കുന്നില്ല. ശക്തമായ ജനകീയ മുന്നേറ്റമാണിതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ കോടതിയാകേണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.