Uncategorized

കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്യാന്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന് സാധിച്ചുവെന്ന് മന്ത്രി പി രാജീവ്

ഉല്‍പാദനമാരംഭിച്ച് കേവലം മൂന്ന് മാസത്തിനുള്ളിൽ കേരളത്തിലെയും ദക്ഷിണേന്ത്യയിലേയും 12 പത്രങ്ങള്‍ പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ വിതരണം ചെയ്യാന്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്ത് റെക്കോര്‍ഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പര്‍ കമ്പനിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയതെന്നും മന്ത്രി പറഞ്ഞു.

 

ദി ഹിന്ദു, മംഗളം, ദേശാഭിമാനി, ചന്ദ്രിക, സിറാജ്, സുപ്രഭാതം, രാഷ്ട്രദീപിക, കേരളകൗമുദി, ജന്മഭൂമി എന്നീ മലയാളം പത്രങ്ങളും കന്നഡ പത്രമായ ജയകിരണ, തെലുഗു പത്രങ്ങളായ നവതെലങ്കാന, പ്രജാശക്തി എന്നീ പത്രങ്ങളാണ് കെപിപിഎല്ലില്‍ ഉല്‍പാദിപ്പിച്ച പേപ്പറില്‍ അച്ചടിച്ചത്. പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തി നിൽക്കുമ്പോള്‍ പേപ്പര്‍ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തില്‍ ലാഭകരമായ സ്ഥാപനമാക്കി കെ പി പി എല്ലിനെ മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് ഇന്ത്യയുടെ തന്നെ വ്യവസായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button