KOYILANDILOCAL NEWS
ഉള്ളിയേരി വാഹനാപകടം പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു
ഉള്ളിയേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കാവിലുംപാറ സ്വദേശി പീടികയുള്ളതിൽ വിപിൻ സുരേഷ് എന്നയാളും മരണത്തിന് കീഴടങ്ങി.
കൊയിലാണ്ടി കോതമംഗലം മുയമ്പത്ത് വത്സന്റെ മകൻ വിൻ രൂപ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. കാർ യാത്രക്കാരായ കൊടുവള്ളി പാലക്കുറ്റി സ്വദേശികളുമായ ഉവൈസ്, അസ്ലം, ഗഫാൻ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments