CRIME
എംഡിഎംഎ ലഹരിമരുന്ന് വില്‍പന; കോഴിക്കോട് സ്വദേശി പിടിയില്‍
മാരക ലഹരിമരുന്നുമായി നാദാപുരം വളയം പാറക്കടവില്‍ യുവാവ് അറസ്റ്റില്‍. അന്താരാഷ്‌ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ലഹരി മരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.ചെക്യാട് സ്വദേശി നംഷീദ് (34) ആണ് അറസ്റ്റ് ചെയ്തത്.
17.45 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാറില്‍ നിന്നും പോലീസ് ലഹരി പിടികൂടിയത്. സീറ്റിനടിയിലായി പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.
ബെംഗളൂരുവില്‍ ബേക്കറി നടത്തുന്നയാളാണ് നംഷീദ്. അവിടെ നിന്ന് ലഹരിമരുന്ന് വാങ്ങി പാറക്കടവ്, നാദാപുരം, കല്ലാച്ചി ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇയാള് സമ്പാദിച്ച 68,000 രൂപയും ഇടപാടുകാരുടെ പേരു വിവരങ്ങളും പോലീസ് കണ്ടെടുത്തു.
Comments