LOCAL NEWS
എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം ജനകീയ വിഭവ സമാഹരണം
പേരാമ്പ്ര: ജൂലൈ 31 ന് കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് സമാപന സമ്മേളനത്തിലേക്കായുള്ള കലവറ നിറക്കൽ ജനകീയ വിഭവ സമാഹരണത്തിന്റെ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് ജന. സെക്രട്ടറി കെ.പി റസാക്കിൽ നിന്നും വിഭവം സ്വീകരിച്ച് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിൽഷാദ് കുന്നിക്കൽ, ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂർ, വൈസ് പ്രസിഡന്റ് സൽമാൻ വാല്യക്കോട്, ഷുഐബ് തറമ്മൽ, ജോ. സെക്രട്ടറി ആസിഫ് മുയിപ്പോത്ത്, വിംഗ് കൺവീനർ ആഷിഖ് പുല്ലിയോട്ട് എന്നിവർ സംബന്ധിച്ചു.
Comments