കൊയിലാണ്ടിയില്‍ സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഒന്നര വർഷം മുമ്പ് അനുവദിക്കപ്പെട്ട 110  കെ വി സബ്ബ് സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സബ്ബ് സ്റ്റേഷന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിലും, നടപടികൾ ത്വരിതപ്പെടുത്തുന്നതിലും നഗരസഭയും, എം എൽ എയും ഇടപെടൽ നടത്താത്തതിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. കെ പി സി സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
വൈദ്യുതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും, പ്രാദേശിക സർക്കാർ എന്ന നിലയിൽ ചുമതലകൾ നിർവ്വഹിക്കാൻ നഗരസഭാ ഭരണാധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി വി സുധാകരൻ അദ്ധ്യക്ഷനായിരുന്നു. സി വി ബാലകൃഷ്ണൻ, പി രത്നവല്ലി ടീച്ചർ, അഡ്വ.കെ വിജയൻ, വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, പി ദാമോദരൻ മാസ്റ്റർ,സി ഗോപിനാഥ് , മനോജ് പറ്റുവളപ്പിൽ, കെ പി വിനോദ് കുമാർ, കെ അബ്ദുൾ ഷുക്കൂർ, പി ടി ഉമേന്ദ്രൻ, മോഹനൻ നമ്പാട്ട് ഗോവിന്ദൻകുട്ടിമനത്താനത്ത് , എൻ മുരളീധരൻ, ഷബീർ എളവന,അജയ് ബോസ്, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!