MAIN HEADLINES

എം.എസ്.എഫ് പ്രസിഡൻ്റിന് നേരെയുള്ള സംഘടനയിലെ വനികളുടെ പരാതിയിൽ പെലീസ് നടപടി തുടങ്ങി

എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റിന് നേരെയുള്ള സംഘടനയിലെ തന്നെ വനിതാ നേതാക്കളുടെ പരാതിയിൽ പൊലീസ് നടപടി തുടങ്ങി. ഹരിത എന്ന പേരിൽ പ്രവർത്തിക്കുന്ന വനിതാ വിങ് വിദ്യാർഥി സംഘടന പ്രസിഡൻ്റ് പി.കെ നവാസിന് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയാണ് നടപടിക്ക് അടിസ്ഥാനം. വനിതാ നേതാക്കൾക്ക് എതിരെ മോശം പരാമർശം നടത്തി എന്നതാണ് പരാതി. 10 പേർ ചേർന്നാണ് പരാതി നൽകിയത്.

ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബഷീറ, ഭാരവാഹി ഷംന തുടങ്ങിയവരിൽ നിന്നും കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ മൊഴി എടുത്തു. പരാതി വനിതാ കമ്മീഷൻ പൊലീസിന് കൈമാറുകയായിരുന്നു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button