KERALASPECIAL

എം.എൽ.എ ഇപ്പോഴും പുല്ലിംഗ പദം

സ്ത്രീ സംവരണ നിയമം വന്നിരുന്നെങ്കില്‍ പുതിയ നിയമസഭയിലേക്കെത്താന്‍ കഴിയുമായിരുന്നവരുടെ സ്ത്രീകളുടെ എണ്ണം 46 ആണ്. മാനവിക വികസന സൂചികകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ കഴിഞ്ഞ അറുപതു വർഷത്തെ ചരിത്രത്തിൽ ഒരിക്കലും സ്ത്രീ പ്രാതിനിധ്യം 10 ശതമാനം കവിഞ്ഞിട്ടില്ല. നിയമസഭയുടെ ചരിത്രത്തിൽ ആദ്യത്തെ എം.എൽ.എ വനിതയായിരുന്നു. 1957 ൽ റോസമ്മ പുന്നൂസാണ് ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പ്രോ ടേം സ്പീക്കറായ അവർക്ക് മുന്നിലാണ് മറ്റു എം.എൽ.എമാർ അധികാരമേറ്റത്.

 

കേരള ചരിത്രത്തിൽ ഇതുവരെയായി 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എം.എൽ.എമാരായത്  88 വനിതകൾ മാത്രമാണ് .ഇടതു പക്ഷത്തു നിന്നും 57 പേരും യു.ഡി.എഫ് പക്ഷത്തു നിന്നും 30 പേരും. 1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് കെ ആര്‍ സരസ്വതിയമ്മ സ്വതന്ത്രയായി സഭയിലെത്തി. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല.

2021 ൽ വനിതാ എം.എൽ.എ മാർ 11 പേർ.  1957 വനിതകളുടെ പ്രാതിനിധ്യം 5.3 ശതമാനം ഉണ്ടായിരുന്നു. ആറ് ദശാബ്ദം കഴിഞ്ഞപ്പോൾ പങ്കാളിത്ത വർധന ഇത്രയും. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം 1000 പുരുഷൻമാർ 1121 സ്ത്രീകൾ എന്ന തോതിലാണ്.

ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേർ മാത്രം. 1967.1977 വര്‍ഷങ്ങളില്‍ പ്രതിനിധിയായി സഭയിൽ എത്തിയത്  ഓരു വനിത മാത്രമായിരുന്നു. 1957 ആറ്, 1960ഏഴ്, 1965മൂന്ന്, 1970 രണ്ട് ,1980 അഞ്ച്, 1982അഞ്ച്, 1987എട്ട്, 1991 എട്ട്, 2001ഒന്‍പത് , 2006ഏഴ്, 2011  ഏഴ്, 2016 ൽ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ ഒമ്പതുപേർ. യു.ഡി.എഫ് പക്ഷത്തു നിന്നും അവർ മാത്രമായിരുന്നു. വിജയ സാധ്യതയുള്ള സീറ്റുകൾ വനിതകൾക്ക് നൽകുന്നതിൽ ഇടതുപക്ഷ പാർട്ടികളാണ് മുന്നിൽ. ഇപ്പോൾ ഏറ്റവും അധികം വനിതകൾ മന്ത്രിമാരായി വരുന്നതും ഇടതുപക്ഷത്തു നിന്നാണ്.

എങ്കിലും കേരളത്തിൽ പാർട്ടി ടിക്കറ്റുകളിൽ മത്സരിച്ച വനിതകളുടെ എണ്ണം ഒരിക്കലും 16 ശതമാനത്തിൽ കൂടിയിട്ടില്ല. കഴിഞ്ഞ 14  തെരഞ്ഞെടുപ്പുകളിലായി കേരളം തെരഞ്ഞെടുത്തത് 2027 പേരെയാണ്.  ഇതില്‍ വനിതകളുടെ എണ്ണം 1965 ല്‍ ജയിച്ച മൂന്നുപേരടക്കം 91 പേർ. അതായത് വെറും നാലു ശതമാനം.  91 വനിതാ എം എൽ എമാർ ഉണ്ടായി എന്നു പറയുമ്പോഴും അത് 45 വ്യക്തികൾ മാത്രമാണ്.

ഏറ്റവും കുടുതല്‍ തവണ (പത്ത് തവണ) എംഎല്‍എയായത് പതിനൊന്ന് തവണ (1965 ല്‍ സഭ ചേര്‍ന്നില്ല) വിജയിച്ച കെ ആര്‍ ഗൗരിയമ്മയാണ്. ഭാര്‍ഗവി തങ്കപ്പന്‍ അഞ്ചുതവണയും ലീലാ ദാമോദര മേനോനും റോസമ്മ ചാക്കോയും ശോഭനാ ജോര്‍ജും കെ കെ ശൈലജയും അയിഷാ പോറ്റിയും ഇ എസ് ബിജിമോളും മൂന്നുതവണയും വിജയിച്ചു. എം എല്‍ എ ആയിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പില്‍  ജയിച്ച  രണ്ടുപേരും  പട്ടികയിലുണ്ട്- റേച്ചല്‍ സണ്ണി പനവേലിയും എലിസബത്ത് മാമ്മന്‍ മത്തായിയും.

 

1957

മത്സരിച്ചവര്‍ 9, വിജയിച്ചവര്‍ 6

1. കായംകുളം -കെ ഒ അയിഷാബായി
സി പി ഐ
2. ചേര്‍ത്തല -കെ ആര്‍ ഗൗരിയമ്മ സി പി ഐ
3. ദേവികുളം -റോസമ്മ പുന്നൂസ് സി പി ഐ
4.കരിക്കോട് -കുസുമം ജോസഫ്
കോണ്‍ഗ്രസ്
5. കോഴിക്കോട്1 – ശാരദാ കൃഷ്ണന്‍
കോണ്‍ഗ്രസ്
6. കുന്ദമംഗലം -ലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്

1960

മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 7

1. കായംകുളം
കെ ഒ അയിഷാബായി- സി പി ഐ
2, ചെങ്ങന്നൂര്‍ – കെ ആര്‍ സരസ്വതിയമ്മ കോണ്‍ഗ്രസ്
3. ആലപ്പുഴ
നഫീസത്ത് ബീവി -കോണ്‍ഗ്രസ്
4. ചേര്‍ത്തല കെ ആര്‍ ഗൗരിയമ്മ -സി പി ഐ
5. കരിക്കോട്
-കുസുമം ജോസഫ് കോണ്‍ഗ്രസ്
6. കോഴിക്കോട്1 -ശാരദാ കൃഷ്ണന്‍
കോണ്‍ഗ്രസ്
7. കുന്ദമംഗലം- ലീലാ ദാമോദര മേനോന്‍
കോണ്‍ഗ്രസ്

1965
മത്സരിച്ചവര്‍ 10, വിജയിച്ചവര്‍ 3

1. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
2.മാരാരിക്കുളം-
സുശീലാ ഗോപാലന്‍   സി പി ഐ എം
3.ചെങ്ങന്നൂര്‍ –
കെ ആര്‍ സരസ്വതിയമ്മ
കോണ്‍ഗ്രസ്

(ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം എല്‍ എ ആയി സത്യപ്രതിഞ്ജ ചെയ്തില്ല)

1967
മത്സരിച്ചവര്‍ 7, വിജയിച്ചവര്‍ 1
1.  അരൂര്‍- കെ ആര്‍ ഗൗരിയമ്മ സിപിഐ എം

1970
മത്സരിച്ചവര്‍ , വിജയിച്ചവര്‍ 2
1.  അരൂര്‍-
കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
2.  മൂവാറ്റുപുഴ   പെണ്ണമ്മ ജേക്കബ് കേരളകോണ്‍.

1977
മത്സരിച്ചവര്‍ 11, വിജയിച്ചവര്‍ 1

1.നെടുവത്തൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ സിപിഐ

1980
മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 5
1. അഴീക്കോട്- പി ദേവുട്ടി
സി പി ഐ എം
2. കല്‍പ്പറ്റ
-എം കമലം
കോണ്‍ഗ്രസ്
3. അരൂര്‍
-കെ ആര്‍ ഗൗരിയമ്മ
സി പി ഐ എം
4, ചെങ്ങന്നൂര്‍ -കെ ആര്‍ സരസ്വതിയമ്മ സ്വതന്ത്ര
5. കിളിമാനൂര്‍ -ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ

1982
മത്സരിച്ചവര്‍ 17, വിജയിച്ചവര്‍ 4

1.  അഴീക്കോട് -പി ദേവുട്ടി
സി പി ഐ എം
2.  കല്‍പ്പറ്റ- എം കമലം കോണ്‍ഗ്രസ്
3.  അരൂര്‍- കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
4.  കിളിമാനൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ
5.  റാന്നി- റേച്ചല്‍ സണ്ണി പനവേലി കോണ്‍ഗ്രസ്

(ഭര്‍ത്താവ് സണ്ണി പനവേലി മരിച്ചപ്പോൾ ഉപതെരെഞ്ഞെടുപ്പിലൂടെ)

1987
മത്സരിച്ചവര്‍ 34, വിജയിച്ചവര്‍ 8
1. കൊയിലാണ്ടി- എം ടി പത്മ
കോണ്‍ഗ്രസ്
2. പട്ടാമ്പി- ലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്
3. ഇടുക്കി- റോസമ്മ ചാക്കോ
കോണ്‍ഗ്രസ്
4. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
5. ആലപ്പുഴ- റോസമ്മ പുന്നൂസ് സി പി ഐ
6. കുണ്ടറ –
ജെ മേഴ്സിക്കുട്ടി അമ്മ സി പി ഐ എം
7. കിളിമാനൂര്‍-
ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ
8. കഴക്കൂട്ടം- പ്രൊഫ. നബീസ ഉമ്മാള്‍ സിപിഐ എം സ്വ

1991
മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 8

1. കൊയിലാണ്ടി- എം ടി പത്മ കോണ്‍ഗ്രസ്
2. പേരാമ്പ്ര- എന്‍ കെ രാധ സി പി ഐ എം
3. സുല്‍ത്താന്‍ ബത്തേരി- കെ സി റോസക്കുട്ടി കോണ്‍ഗ്രസ്
4. ചാലക്കുടി റോസമ്മ -ചാക്കോ കോണ്‍ഗ്രസ്
5. കൊടുങ്ങല്ലൂര്‍- മീനാക്ഷി തമ്പാന്‍ സി പി ഐ
6. അരൂര്‍ – കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
7. ചെങ്ങന്നൂര്‍ – ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്
8. കുണ്ടറ- അല്‍ഫോന്‍സ ജോണ്‍ കോണ്‍ഗ്രസ്

1996
മത്സരിച്ചവര്‍ 55, വിജയിച്ചവര്‍ 13
1. കൂത്തുപറമ്പ് – കെ കെ ശൈലജ സി പി ഐ എം
2. വടക്കേ വയനാട് -രാധാ രാഘവന്‍ കോണ്‍ഗ്രസ്
3. പേരാമ്പ്ര -എന്‍ കെ രാധ സി പി ഐ എം
4. ശ്രീകൃഷ്ണപുരം -ഗിരിജാ സുരേന്ദ്രന്‍ സി പി ഐ എം
5. ചാലക്കുടി -സാവിത്രി ലക്ഷ്മണന്‍ കോണ്‍ഗ്രസ്
6. മണലൂര്‍ -റോസമ്മ ചാക്കോ കോണ്‍ഗ്രസ്
7. കൊടുങ്ങല്ലൂര്‍- മീനാക്ഷി തമ്പാന്‍ സി പി ഐ
8. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ ജെ എസ് എസ്
9. അമ്പലപ്പുഴ –  സുശീലാ ഗോപാലന്‍ സി പി ഐ എം
10. ചെങ്ങന്നൂര്‍ – ശോഭനാ ജോര്‍ജ്   കോണ്‍ഗ്രസ്
11. ചടയമംഗലം -ആര്‍ ലതാദേവി സി പി ഐ
12. കുണ്ടറ -ജെ മേഴ്‌സിക്കുട്ടി അമ്മ സി പി ഐ എം
13. കിളിമാനൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ

2001
മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 9
1. പയ്യന്നൂര്‍ –  പി കെ ശ്രീമതി സി പി ഐ എം
2. വടക്കേവയനാട് –  രാധാ രാഘവന്‍ കോണ്‍ഗ്രസ്
3. ശ്രീകൃഷ്ണപുരം- ഗിരിജാ സുരേന്ദ്രന്‍   സി പി ഐ എം
4. ചാലക്കുടി- സാവിത്രി ലക്ഷ്മണന്‍. കോണ്‍ഗ്രസ്
5. കോട്ടയം-   മേഴ്‌സി രവി കോണ്‍ഗ്രസ്
6. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ   ജെ എസ് എസ്
7. ആറന്മുള – മാലേത്ത് സരളാദേവി കോണ്‍ഗ്രസ്
8. ചെങ്ങന്നൂര്‍ -ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്
9.* തിരുവല്ല -എലിസബത്ത് മാമ്മന്‍ മത്തായി കേരള കോണ്‍ഗ്രസ്
(ഭര്‍ത്താവ് മാമ്മന്‍ മത്തായി  മരിച്ച ശേഷം ഉപതെരെഞ്ഞെടുപ്പിലൂടെ)

2006
മത്സരിച്ചവര്‍ 70, വിജയിച്ചവര്‍ 7
1. പയ്യന്നൂര്‍ – പി കെ ശ്രീമതി സി പി ഐ എം
2. പേരാവൂര്‍ – കെ കെ ശൈലജ സി പി ഐ എം
3. മേപ്പയൂര്‍ – കെ കെ ലതിക സി പി ഐ എം
4. ശ്രീകൃഷ്ണപുരം- കെ എസ് സലീഖ സി പി ഐ എം
5. പീരുമേട് –  ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര -അയിഷാ പോറ്റി സി പി ഐ എം
7. വാമനപുരം -ബി അരുന്ധതി സി പി ഐ എം

2011
മത്സരിച്ചവര്‍ 83, വിജയിച്ചവര്‍ 7
1. മാനന്തവാടി- പി കെ ജയലക്ഷ്മി കോണ്‍ഗ്രസ്
2  കുറ്റ്യാടി- കെ കെ ലതിക സി പി ഐ എം
3. ഷൊര്‍ണൂര്‍ -കെ എസ് സലീഖ സി പി ഐ എം
4. നാട്ടിക -ഗീതാ ഗോപി സി പി ഐ
5. പീരുമേട്- ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര- അയിഷാ പോറ്റി സി പി ഐ എം
7. കോവളം- ജമീലാ പ്രകാശം   ജനതാദള്‍

2016
മത്സരിച്ചവര്‍ 110, വിജയിച്ചവര്‍ 8

1. കൂത്തുപറമ്പ്-   കെ കെ ശൈലജ സി പി ഐ എം
2  നാട്ടിക-                ഗീതാ ഗോപി സി പി ഐ
3. പീരുമേട് -ഇ എസ് ബിജിമോള്‍ സി പി ഐ
4. വൈക്കം –  സി കെ ആശ സി പി ഐ
5. കായംകുളം-             യു പ്രതിഭ സി പി ഐ എം
6. പത്തനംതിട്ട-          വീണാ ജോര്‍ജ്   സി പി ഐ എം
7. കുണ്ടറ – ജെ മെഴ്സിക്കുട്ടിയമ്മ സി പി ഐ എം
8. കൊട്ടാരക്കര – അയിഷാ പോറ്റി സി പി ഐ എം
9. അരൂര്‍-                 ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ്
(2019 – ഉപതെരെഞ്ഞെടുപ്പില്‍  )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button