എഞ്ചിനീയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പഠിപ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്.
എഞ്ചിനീയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പഠിപ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചട്ടത്തിലെ സ്ഥല ഉടമകള്‍ക്കുള്ള ഉത്തരവാദിത്തങ്ങളും ബില്‍ഡിംഗ് പ്ലാന്‍ വരയ്ക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പരിശീലന പരിപാടിയിൽ നല്‍കി.
പഞ്ചായത്തിലെ അംഗീകൃത എഞ്ചിനിയമാരും ബിൽഡിംഗ് സൂപ്പര്‍വൈസര്‍മാരും പരിപാടിയിൽ പങ്കെടുത്തു. വലിയ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നാദാപുരം പഞ്ചായത്തില്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി എസ് അമൃത എന്നിവര്‍ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ നാസര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍, ജൂനിയര്‍ സൂപ്രണ്ട് എന്‍. വിനോദന്‍, ഓവര്‍സിയര്‍മാരായ പി. പി ഗിരീഷ്, കെ.വി റിന്‍ഷ, ലെന്‍സ്‌ഫെഡ് താലൂക്ക് പ്രസിഡന്റ് എന്‍ പ്രദീപ് കുമാര്‍, ലെന്‍സ്‌ഫെഡ് നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.കെ സുരേഷ്, സെക്ഷന്‍ ക്ലര്‍ക്ക് എന്‍ കെ പ്രവീഷ് എന്നിവര്‍ സംസാരിച്ചു.