എടക്കുളത്ത് നാട്ടുകാരുടെ പുസ്തകപ്പുര
ചെങ്ങോട്ടുകാവ് എടക്കുളം സംഗമം റസിഡൻഷ്യൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ പുസ്തകപ്പുര ഒരുങ്ങി. റസിഡൻസ് അസോസിയേഷന് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ സൗജന്യമായി വായിക്കാനുള്ള സൗകര്യമുണ്ട്.
റഫറൻസ് അടക്കം വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം പുസ്തകപ്പുരയിൽ എത്തിക്കാൻ പ്രവാസികളുടെയും നാട്ടുകാരുടെയും പിന്തുണ തേടിയിട്ടുണ്ട്. സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനവും പുസ്തകപ്പുരയുടെ നേതൃത്വത്തിൽ നടക്കും. കവി യു കെ രാഘവൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പുസ്തകപ്പുര കൺവീനർ ഫൈസൽ പൊയിൽക്കാവ്,കെവിശ്വനാഥ്,ശിവദാസ്പൊയിൽക്കാവ്,പിവേണു,കെ.ടിരാധാകൃഷ്ണൻ,സത്യചന്ദ്രൻ പൊയിൽ ക്കാവ്,വി എം അരവിന്ദാക്ഷൻ,ഗംഗാധരൻ നൊച്ചിക്കാട്ട്,അബൂബക്കർ മൈത്രി, മുരളീധരൻ അളകാപുരി,ഉണ്ണി അഞ്ചാളം കണ്ടി,
ബിജില വിനോദ് എന്നിവർ സംസാരിച്ചു.