എട്ട് പുതുമുഖങ്ങളടക്കം 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു
കൊച്ചി: എട്ട് പുതുമുഖങ്ങളടക്കം 17 അംഗ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ഉന്നത നേതൃത്വത്തിലേക്ക് യുവാക്കളേയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി. 88 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 16 പേര്‍ പുതുമുഖങ്ങളായെത്തി. 13 വനിതകള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം ലഭിച്ചു.
യുവാക്കളായ ഡോ. ചിന്ത ജെറോം, വി പി സാനു എന്നിവര്‍ക്കൊപ്പം എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലിഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു എന്നിവര്‍ പുതുമുഖങ്ങളായെത്തി. വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി തുടരും. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനം വഹിച്ച ബിജു കണ്ടക്കൈ എന്നിവര്‍ ക്ഷണിതാക്കളാണ്. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരു പദവി ഒഴിച്ചിട്ടിട്ടുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ. ബിജു, പുത്തലത്ത് ദിനശേന്‍, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍, എം. സ്വരാജ്, സജി ചെറിയാന്‍ എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.
അതേസമയം, പി. ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്.