KOYILANDILOCAL NEWS

എപ്പോഴും സജീവം ഈ സ്ക്കൂൾ ലൈബ്രറി

ഉള്ളിയേരി : കോവിഡാനന്തര വിദ്യാഭ്യാസത്തെ ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന ഇക്കാലത്തും ഉള്ളിയേരി എ യു പി സ്കൂൾ ലൈബ്രറി സജിവം. കുട്ടികളുടെ സമഗ്ര വികാസത്തിന് പുത്തൻ പ്രകാശമാകയാണ് ഈ ലൈബ്രറി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി നോവൽ, കഥ, കവിത, ചെറുകഥ, ലേഖനങ്ങൾ, വിമർശനങ്ങൾ, റഫറൻസ് പുസ്തകങ്ങൾ തുടങ്ങി ആയിരത്തിലേറെ പുസ്തകങ്ങൾ കുട്ടികൾക്കായി ലൈബ്രറിയിൽ ഒരുക്കിവെച്ചിട്ടുണ്ട്. ലോക പ്രശസ്തരായ എഴുത്തുകാർ, ഇന്ത്യൻ സാഹിത്യകാരന്മാർ, കേരളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ തുടങ്ങി എല്ലാവരുടെയും പുസ്തകങ്ങൾ കുട്ടികൾക്കായുളള ലൈബ്രറിയുടെ ശേഖരത്തിലുണ്ട്.

ദിവസവും പുസ്തകങ്ങൾ എടുത്ത്‌ വായിക്കാനും പഠന പ്രവർത്തനങ്ങൾക്കുമായി ലൈബ്രറിയിൽ കുട്ടികളുടെ തിരക്കാണ്. കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുവാനും ലൈബ്രറി പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കാനുമായി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ക്ലാസ്സ് തല – സ്കൂൾതല പുസ്തകപരിചയ മത്സരം, ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടികൾക്ക് പ്രത്യേക പുരസ്കാരങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി വ്യത്യസ്തമായ പരിപാടികളിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയാണ് ഈ വിദ്യാലയം. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ‘സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം’ സമ്മാനിക്കുന്നത് ഈ വിദ്യാലയത്തിലെ കുട്ടികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റ് സാംസ്കാരിക പ്രവർത്തകരുടെയും സംഘടനകളുടെയുമൊക്കെ സഹായത്തോടുകൂടി സ്കൂൾ ലൈബ്രറി ഇനിയും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button