എഫ് എസ് ഇ ടി ഒ കുടുംബ സംഗമങ്ങൾ നടത്തി
ഓണം പ്രതീക്ഷകളുടെ നറു നിലാവ് എന്ന പേരിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി മേഖലയിൽ ജീവനക്കാരുടെയും അധ്യാപകരുടെയും കുടുംബ സംഗമങ്ങൾ നടത്തി. കൊയിലാണ്ടി ടൗൺ കുടുംബ സംഗമം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കവി ബിജേഷ് ഉപ്പാലക്കൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ കെ സുജിത്ത് സ്വാഗതം പറഞ്ഞു. രഞ്ജിത്ത് ലാൽ അധ്യക്ഷനായി. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി എം പി ജിതേഷ് ശ്രീധർ സംസാരിച്ചു.
നടേരി കുടുംബ സംഗമം കാവുംവട്ടം യു പി സ്കൂളിൽ ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ ഷാജു സ്വാഗതം പറഞ്ഞു. സി എം ഗോവിന്ദൻ അധ്യക്ഷനായി.
ചേമഞ്ചേരി കുടുംബ സംഗമം ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ കെ ഭാസ്ക്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി ശൈലേന്ദ്രൻ സ്വാഗതം പറഞ്ഞു. വി അരവിന്ദൻ അധ്യക്ഷനായി. എൻ ജി ഒയൂണിയൻ ജില്ലാ ട്രഷറർ വി സാഹിർ സംസാരിച്ചു.
മൂടാടി കുടുംബ സംഗമം ശ്രീ നാരായണ ലൈബ്രറിയിൽ നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ കെ സുരേഷ് സ്വാഗതം പറഞ്ഞു. ഹേംലാൽ അധ്യക്ഷനായി. തിക്കോടി
കുടുംബ സംഗമം കൃഷ്ണൻ നായർ സ്മാരക വായനശാലയിൽ സാഹിത്യകാരൻ പുഷ്പൻ തിക്കോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി കെ അനിൽ കുമാർ സ്വാഗതം പറഞ്ഞു. വി അനുരാജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സംസാരിച്ചു.
കീഴരിയൂർ കുടുംബ സംഗമം വള്ളത്തോൾ ഗ്രന്ഥാലയത്തിൽ അസി. പ്രൊഫ. ടി നാരായണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ കെ ഷാജീവ് സ്വാഗതം പറഞ്ഞു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡന്റ് വി പി സദാനന്ദൻ സംസാരിച്ചു.