KERALAUncategorized
എരുമേലിയില്‍ ഇടിമിന്നൽ ശബ്ദം കേട്ട് കുഴഞ്ഞു വീണയാള്‍ മരിച്ചു
എരുമേലിയിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നല്‍ ശബ്ദം കേട്ട് കുഴഞ്ഞു വീണയാൾ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന്‍ (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു. ഞായറാഴ്ച വൈകിട്ട് ആറോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണമായി തകര്‍ന്നു.
Comments