CRIME
എലത്തൂർ എടക്കാട് അടച്ചിട്ട വീട്ടിൽ വൻകവർച്ച
എലത്തൂർ : എടക്കാട് നെല്ലിക്കാപ്പുളി പാലത്തിനുസമീപത്തെ എടക്കമന മാവിളി തറവാട് വീട്ടിൽ കവർച്ച. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും ഉരുളികളും വിളക്കുകളും നഷ്ടമായി. ആൾ പാർപ്പില്ലാത്ത തറവാട് വീടിന്റെ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനു ചുറ്റുമുള്ള ചെറു ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വിളക്കുകളും പാത്രങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്.
25-ഓളം പേരുടെ ഉടമസ്ഥതയിലുള്ള കുടുംബസ്വത്താണ് മാവിളി തറവാടും ചുറ്റുമുള്ള ക്ഷേത്രങ്ങളും.തറവാട്ട് കാരണവർ ബാബു മേനോക്കി ബുധനാഴ്ച പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരായ പി.ആർ. സതീശ് ചന്ദ്രൻ, എൻ. സുധീഷ് എന്നിവരും എലത്തൂർ പോലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു
Comments