എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് എൻഐഎ യ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി
എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് എൻഐഎ യ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. ഫയലുകൾ അടിയന്തിരമായി കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസിൽ എൻഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങിയിരുന്നു.
കേസില്‍ യുഎപിഎ ചേര്‍ത്തതിനാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്നും എന്‍ഐഎ കേസ് റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷ ഉത്തരവ് പറയാനായി മാറ്റി.