KOYILANDILOCAL NEWS
എസ് എം എ കൺവെൻഷൻ നടത്തി
മുയിപ്പോത്ത്: എസ് എം എ മേപ്പയ്യൂർ റീജണൽ കൺവെൻഷൻ മുയിപ്പോത്ത് ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള മുസ്ലിം ജമാഅത്ത് പേരാമ്പ്ര സോൺ പ്രസിഡണ്ട് കൊച്ചേരി കുഞ്ഞബ്ദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു.
മാലേരി അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മേഖലാ സെക്രട്ടറി ബഷീർ മാസ്റ്റർ മുളിയങ്ങൽ വിഷയാവതരണം നടത്തി. കുഞ്ഞമ്മദ് മാസ്റ്റർ മുയിപ്പോത്ത്, ടി അസീസ്, അബ്ദുൽ ഹക്കീം മാസ്റ്റർ എന്നിവർ സംസാരിച്ചു. അഹമ്മദ് എം എം കുട്ടോത്ത് നന്ദി പറഞ്ഞു.
Comments