SPECIAL
എസ്.എഫ്.ഐക്ക് ആദ്യമായി സ്വന്തം ജില്ലാ കമ്മിറ്റി ഓഫീസ് കല്പറ്റയിൽ
എസ് എഫ് ഐക്ക് ആദ്യമായി ഒരു ജില്ലാ കമ്മിറ്റി ഓഫീസ് വയനാട് ജില്ലയിൽ സ്ഥാപിതമായി. സി.പി.എം ഓഫീകളുടെ ഭാഗമായിരുന്ന വിദ്യാർഥി പ്രസ്ഥാനത്തിന് ആദ്യമായാണ് വേറിട്ട ഒരു ഓഫീസ് അനുവദിക്കുന്നത്. പാർട്ടി മുഖപത്രം തന്നെ ഇത് ജില്ലാ കമ്മിറ്റി ഓഫീസ് എന്ന നിലയിൽ വാർത്തയും നൽകിയിട്ടുണ്ട്. രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ കൽപ്പറ്റയിലാണ് ബഹുനില മന്ദിരം പണിതിരിക്കുന്നത്.
ജില്ലയിലെ എസ്‌എഫ്‌ഐയുടെ രണ്ടര വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണ് ഇത്. 2019 മാർച്ചിലാണ് സ്വന്തമായൊരു ഓഫീസ് എന്ന ആശയത്തിന് അനുമതിയാവുന്നത്. ബിരിയാണിയും പായസവും ഉണ്ണിയപ്പവും വിറ്റു. വീടുകൾതോറും കയറിയിറങ്ങി പഴയ ആക്രി സാധനങ്ങളും പത്രക്കടലാസുകളും ശേഖരിച്ചും വിദ്യാർഥികൾ തന്നെയാണ് ഇതിന് ഫണ്ട് കണ്ടെത്തിയത്.
കലാലയങ്ങൾ അടഞ്ഞുകിടന്ന സമയത്താണ് ഫണ്ട് ശേഖരണം . ഒരു രൂപ പോലും ക്യാമ്പസിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Comments