എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിച്ചു
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിച്ചു. അഡ്വ. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ സമൂഹത്തിനാകെ അഭിമാനമാണെന്ന് എം.എല്‍.എ പറഞ്ഞു. ബാലുശ്ശേരി ഗ്രീന്‍ അരീന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച നിലവാരം കൈവരിച്ച വിദ്യാലയങ്ങള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
ജീവിതത്തിലെ എ പ്ലസ് എന്ന വിഷയത്തില്‍ ഡോ. ജി.എസ് പ്രദീപ് കുട്ടികളുമായി സംവദിച്ചു. 725 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപഹാരം നല്‍കിയത്.പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.പി ദാമോദരന്‍, വി.എം കുട്ടികൃഷ്ണന്‍, സി.എച്ച് സുരേഷ്, സി.കെ ശശി, രൂപലേഖ കൊമ്പിലാട് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.