എസ് എസ് എൽ സി ഉന്നതവിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും; കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഡോ ജെപീസ് ക്ലാസ്സസും മീഡിയാക്ലബ്ബ് കൊയിലാണ്ടിയും സംയുക്തമായി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും എസ് എസ് എല്‍ സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ഡോ ജെപീസ് ക്ലാസ്സസ് മാനേജര്‍ ശരത്ത് അദ്ധ്യക്ഷനായിരുന്നു. കൊയിലാണ്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പി രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എം പ്രസാദ്, ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് അസോസിയേഷൻ ഏരിയാ പ്രസിഡണ്ട് എന്‍ വി ബാലകൃഷ്ണന്‍, സുനില്‍കുമാര്‍, ഡോ ജെപീസ് ക്ലാസ്സസ് ഡയറക്ടര്‍ ഡോ.ഇര്‍ഫാദ്, കോര്‍ഡിനേറ്റര്‍ ജെപീസ്സ് ക്ലാസ്സസ് വിഘ്‌നേഷ് പുരുഷോത്തമന്‍, ഷിനോജ് എന്നിവര്‍ സംസാരിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ അനസ്, ഡോ ജെപീസ് ക്ലാസ്സസ് മാനേജിങ് ഡയറക്ടര്‍ ഡോ. ജിപിന്‍ലാല്‍ എന്നിവർ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. കേരള പത്രപ്രവർത്തക അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി സി കെ ആനന്ദന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഉന്നതവിജയികളെ ഉപഹാരം നല്‍കി ആദരിച്ചു.