LOCAL NEWS
എസ് എസ് എൽ സി പരീക്ഷയിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് തിളക്കമാർന്ന വിജയം
ചേമഞ്ചേരി: തിരുങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം സമ്പാദിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ആകെ 715 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഒരു കുട്ടിയൊഴികെ 714 പേർ വിജയിച്ചു. വിജയശതമാനം 99.9 ആണ്. 87 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും (10/10) ഏ പ്ലസ് ലഭിച്ചപ്പോൾ, 86 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടാനായി. കൊയിലാണ്ടി സബ്ജില്ലയിലെ ഏറ്റവും മികച്ച വിജയമാണിതെന്ന് അധികൃതർ അറിയിച്ചു.
Comments