KERALAMAIN HEADLINES

എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭിക്കും

തിരുവനന്തപുരം: 2022 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ  ലഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷ ഭവനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കേരള സംസ്ഥാന ഐ ടി മിഷൻ, ഇ മിഷൻ, ദേശീയ ഇ ​ഗവേണൻസ്  ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോ​ഗിക്കാവുന്നതാണ്.

നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ്  ഡിജി ലോക്കർ. https:/digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോ​ഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി സൈൻ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്) മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ, ആറക്ക പിൻ നമ്പർ, (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്) ഇ മെയിൽ ഐഡി, ആധാർ നമ്പർ, എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‍വേർഡ് കൊടുത്ത ശേഷം തുടർന്ന് ഉപയോ​ഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്‍വാർഡും നൽകണം.

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാകുന്നതിനായി ഡിജിലോക്കറിൽ ​ലോ​ഗിൻ ചെയ്തതിന് ശേഷം ​ഗെറ്റ് മോർ നൗ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, എഡ്യൂക്കേഷൻ എന്ന സെക്ഷനിൽ നിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തെരഞ്ഞെടുക്കുക. തുടർന്ന് ക്ലാസ് X സ്കൂൾ ലീവിം​ഗ് സർട്ടിഫിക്കറ്റ് സെലക്റ്റ് ചെയ്ത് തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർ​ഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button