DISTRICT NEWSLOCAL NEWSTHAMARASSERI
എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കോഴിക്കോട്: പ്രിൻസിപ്പൾ എസ്ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ വി എസ് സനൂജ് ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ്.
Comments