ദേശീയപാത വികസനം നഷ്ടപരിഹാരം ഇല്ലെങ്കിൽ സഹകരിക്കില്ല: വ്യാപാരികൾ

 

 

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി നിയോജക മണ്ഡലം യോഗം മണിമുത്ത് മൂസ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാഷണല്‍ ഹൈവേ വികസനത്തിന് കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം മുന്‍കൂറായി ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഹൈവേ വികസനവുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് ,ജില്ലാസെക്രട്ടറി കെ ടി വിനോദ,് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ കെ സുകുമാരന്‍ കെ എം രാജീവന്‍, ടി പി ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു

Comments

COMMENTS

error: Content is protected !!