Uncategorized

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി ദ​യാ​ബാ​യി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി മലയാളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ചു.

എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, ചികിത്സാ ക്യാംപ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി ഉള്‍പ്പെടുത്തുക, ജില്ലയിലെ 5 ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക,  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​ സ​മ​രം ആ​രം​ഭി​ച്ചത്. 

താന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ ആളാണെന്നും ആ നിലയ്ക്ക് എ​ന്താ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്ന്​ തനിക്ക് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ ദയാബായി ആ തിരിച്ചറിവിലാണ് താന്‍ സ​ഹ​ന​സ​മ​ര​ത്തി​ന് ത​യാ​റാ​യ​തെ​ന്നും പ​റ​ഞ്ഞു. ദുരിതബാധിതർക്കു ലഭിക്കേണ്ട സ്വാഭാവിക നീതി കാസര്‍കോട് നിഷേധിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അനിശ്ചതകാല നിരാഹാര സമരം കൂടംകുളം ആണവനിലയ വിരുദ്ധ സമര നേതാവ് എസ്.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ അ​മ്പ​ല​ത്ത​റ കു​ഞ്ഞികൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​യു​ജി​ൻ പെ​രേ​ര, എ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ് രാ​ജീ​വ​ൻ, സോ​ണി​യ ജോ​ർ​ജ്, എം ​സു​ൽ​ഫ​ത്ത്, ഷാ​ജി അ​ട്ട​ക്കു​ള​ങ്ങ​ര, തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ, ഡോ​ക്ട​ർ സോ​ണി​യ മ​ൽ​ഹാ​ർ എന്നിവര്‍ സംസാരിച്ചു.  

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button