എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ
കൊയിലാണ്ടി: നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,നാഷണൽ ഹെൽത്ത് മിഷൻ്റെ വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുന:സ്ഥാപിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ആഗസ്റ്റ് 1 ന് സംഘടിപ്പിക്കുന്ന രാജ് ഭവൻ മാർച്ചിന് മുന്നോടിയായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ: ഷൈനു പി.സി. അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ: പി.പി.പ്രേമ ഉദ്ഘാടനം നിർവ്വഹിച്ചു.പുതുതായി ചുമതലയേറ്റെടുത്ത എൻ.എച്ച്.എം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി സി.കെ യ്ക്കുള്ള സ്വീകരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.ഫെഡറേഷൻ്റെ നേതൃത്വത്തിൽ ദീർഘ കാലമായി ഉന്നയിക്കുന്ന എൻ.എച്ച് .എം ജിവനക്കാരുടെ ശമ്പള വർദ്ധനവ് അംഗീകരിച്ച സംസ്ഥാന സർക്കാരിനെ കൺവെൻഷൻ അഭിവാദ്യം ചെയ്തു.റാൻഡോൾഫ്, ജീജോ,ഡോ.ബബിനേഷ്,അഞ്ജു, ഡോ.ശീതൾ തുടങ്ങിയവർ സംസാരിച്ചു.