തുറയൂർ: മേപ്പയ്യൂർ സലഫി ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഉദ്ഘാടനം വടകര എം. പി കെ .മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ മേപ്പയൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധനസമാഹരണത്തിന് ആയി എൻഎസ്എസിന്റെ പുതിയ സംരംഭമായ കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി സുലേഖ നിർവഹിച്ചു. സലഫി അസോസിയേഷൻ ജനറൽ സെക്രട്ടറി . എ.വി അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ജോബി മാത്യു സ്വാഗതം പറഞ്ഞു. എൻ എസ് എസ് ജില്ലാ കോഡിനേറ്റർ ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് നൊച്ചാട്, കെ.സി.ഷാജി , കെ .ഹസ്സൻ, ഡോ. ദിനേശ്, ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.ആര്യ നന്ദി പറഞ്ഞു.