എൻ എസ് എസ് സ്കൂളുകളിൽ 10 ശതമാനം വിദ്യാർഥികൾക്ക് സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നല്‍കാന്‍ ഹൈക്കോടതി അനുമതി
എൻ.എസ്.എസ് സ്കൂളുകളിൽ 10 ശതമാനം വിദ്യാർഥികൾക്ക് സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നല്‍കാന്‍ ഹൈക്കോടതി അനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഇടക്കാല അനുമതി. പത്ത് ശതമാനം സമുദായ ക്വാട്ട റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എൻ.എസ്.എസ് നൽകിയ അപ്പീലിലാണ് വിധി.
എൻ.എസ്.എസ് സ്‌കൂളിൽ സമുദായ സംവരണം നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കില്ല.എൻ എസ് എസ് സ്കൂളുകളിൽ 10 ശതമാനം കേന്ദ്രീകൃത അലോട്ട്‌മെൻറ് നടത്തില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ന്യൂനപക്ഷേതര സ്‌കൂളിൽ സമുദായ സംവരണം പാടില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയുള്ള എൻ.എസ്.എസിന്‍റെ ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ന്യൂനപക്ഷ പിന്നാക്കവിഭാഗ സ്‌കൂളുകൾക്ക് 20 ശതമാനം സമുദായ സംവരണം നല്‍കുമ്പോൾ മുന്നാക്ക വിഭാഗത്തിന് ലഭിക്കുന്നത് 10 ശതമാനം മാത്രമാണ്. ഇത്തരത്തിലുള്ള വേർതിരിവ് നിലനിൽക്കുമ്പോഴാണ് സർക്കാർ നൽകിയ നാമമാത്രമായ സംവരണം കോടതി റദ്ദുചെയ്തത്. ഇത് മുന്നാക്ക വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് എന്‍.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.