LOCAL NEWS
എൻ. വി ചാത്തുവിൻ്റെ മുപ്പതാം ചരമദിനം കീഴരിയൂർ മണ്ഡലം കമ്മിറ്റി ആചരിച്ചു
കീഴരിയൂർ- ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന എൻ. വി ചാത്തുവിൻ്റെ മുപ്പതാം ചരമദിനം കീഴരിയൂർ മണ്ഡലം കമ്മിറ്റി ആചരിച്ചു. സ്മൃതികുടീരത്തിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ,ബ്ലോക്ക് പ്രസിഡണ്ട് കെ.പി വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ ,ബി ഉണ്ണികൃഷ്ണൻ ,ടി കെ ഗോപാലൻ, എം എം രമേശൻ ,കെ.കെ ദാസൻ ,ഒ.കെ കുമാരൻ, ആദർശ് അശോക്, ടി.കെ രജിത്ത് കുമാർ പ്രസംഗിച്ചു.
Comments