എൻ സി ഇ ആർ ടി 9, 10 ക്ലാസ്സുകളിലെ പരിണാമസിദ്ധാന്തം എന്ന ഭാഗം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
9, 10 ക്ലാസ്സുകളിലെ പരിണാമസിദ്ധാന്തം എന്ന ഭാഗം എൻ സി ഇ ആർ ടി ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ഡൈവേഴ്സിറ്റി ഓഫ് ലിവിങ് ഓര്‍ഗാനിസംസ് (Diversity of Living Organisms) എന്ന 9-ാം ക്ലാസിലെ 7-ാമത്തെ അധ്യായവും ഇതിന്റെ തുടര്‍ച്ചയായി വരുന്ന 10-ാം ക്ലാസിലെ ഹെറിഡിറ്ററി ആന്‍ഡ് എവലൂഷന്‍ (Heredity and Evolution) എന്നിവയെയാണ് ഒഴിവാക്കിയതെന്ന് വിശിദാംശങ്ങളടക്കം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഭൂമിയിലെ ജീവന്റെ പരിണാമം മനസിലാക്കാതെ പോകുന്ന ഹൈസ്‌കൂൾ കുട്ടിക്ക് പുതിയ ജീവിവർഗം എങ്ങനെ ആവിർഭവിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കാനോ മനസ്സിലാക്കാനോ കഴിയാതെ വരുന്നത് അവരുടെ ശാസ്ത്രചിന്തയെ പിന്നോട്ടടിക്കുന്നതിന് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേരളത്തിന് കൃത്യമായ പുരോഗമനപരമായ നിലപാട് ഉണ്ടെന്നും ആ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.