KOYILANDILOCAL NEWS

എൻ സി ഡി സി ദേശീയ അവാർഡ് നേടിയ ചക്കിട്ടപാറ വനിതാ സൊസൈറ്റിക്ക് പൗര സ്വീകരണം

പേരാമ്പ്ര: എൻ സി ഡി സി യുടെ ദേശീയ എക്സലൻസ് അവാർഡ് നേടിയ
ചക്കിട്ടപാറ വനിതാ സൊസൈറ്റിക്കു ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയരക്ടർ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സൊസൈറ്റിക് ഉപഹാരവും നൽകി.
പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സി കെ ശശി, ഇ എം ശ്രീജിത്ത്, പ്ലാനിംഗ് എ ആർ, എ കെ അഗസ്റ്റിൻ, പി പി രഘുനാഥ്, ശോഭ പട്ടാണിക്കുന്ന്, ജോസഫ് പള്ളുരുത്തി, എ ജി ഭാസ്കരൻ, ജെയിംസ് മാത്യു, ആവള ഹമീദ്, ജോസഫ് അമ്പാട്ട്, ബിജു ചെറുവത്തൂർ, രാജൻ വർക്കി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ മഞ്ജുഷ സനൽ എന്നിവർ സംസാരിച്ചു.


ബാങ്കിംങ് പ്രവർത്തനത്തോടൊപ്പം സ്ത്രീ ശാക്തീകരണ രംഗത്ത് വേറിട്ട സംഭാവനകൾ നൽകിയതിനാണ്, എൻ സി ഡി സി ദേശീയ തലത്തിൽ എക്സലൻസ് അവാർഡ് നൽകി ചക്കിട്ടപാറ വനിത സൊസൈറ്റിയെ ആദരിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button