KERALAMAIN HEADLINES
എ ഐ ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴയീടാക്കാൻ എം വി ഡി സംസ്ഥാന സർക്കാരിന്റെ അനുമതി തേടി
ഗതാഗത നിയമലംഘകരെ പിടികൂടാൻ എ ഐ ക്യാമറകൾ സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പ് (എം വി ഡി) പിഴയീടാക്കിത്തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും.
ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കുന്നതിനാണ് ക്യാമറ പ്രയോജനപ്പെടുക. ക്യാമറയെ വെട്ടിച്ച് പോകുക പ്രയാസകരമായിരിക്കും. ഏതെല്ലാം രീതിയിൽ വാഹനം വെട്ടിച്ചുപോകാൻ ശ്രമിച്ചാലും ക്യാമറ പിന്തുടരുമെന്നതാണ് പ്രത്യേകത. ക്യാമറയിൽ പതിഞ്ഞാൽ പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തുകയും ചെയ്യും.
Comments