LOCAL NEWS

എ കെ ശങ്കരമേനോനെ അനുസ്മരിച്ചു

കൊയിലാണ്ടി: ബി ജെ പി മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്ന എ കെ ശങ്കരമേനോൻ അനുസ്മരണത്തിൽ ബി ജെ പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. എ കെ ശങ്കരമേനോൻ്റെത് മാതൃകാപരമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്നും വിനോദ് ഓർമ്മിപ്പിച്ചു. താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ആദർശത്തിന് വേണ്ടിയും തൻ്റെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിത്വമായിരുന്നു ശങ്കരമേനോൻ്റെതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി കെ വി സുരേഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി കെ മുകുന്ദൻ, ടി എം രവി,കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർമാരായ വി കെ സുധാകരൻ, കെ വൈശാഖ്, ഒ മാധവൻ, വിനോദ് കാപ്പാട്, ടി പി പ്രീജിത്ത്, സി നിഷ,രവി വല്ലത്ത്, കെ പി എൽ മനോജ് എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button