Uncategorized

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക വിസിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക വിസിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. പോലീസ് സഹായത്തോടെ കാറില്‍ നിന്നിറങ്ങി നടന്നാണ് അവര്‍ ഓഫീസലെത്തി ചുമതലയേറ്റത്. വിസിയുടെ ചുമതല വഹിക്കുന്നിടത്തോളം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജീവനക്കാര്‍ പ്രതിഷേധിച്ചത് ശരിയായില്ലെന്നും ഇതൊരു ടീം വര്‍ക്കാണെന്നും താത്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവര്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം പ്രതീക്ഷിച്ചതാണെന്നും അവര്‍ കൂട്ടിച്ചേർത്തു.

സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് രാജ്ഭവൻ ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയെ തുടർന്ന് ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.  ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button