ANNOUNCEMENTSUncategorized

എ പി ജെ അബ്ദുൾ കലാമിൻ്റെ ശില്പം സ്ഥാപിച്ചു

 

കൊയിലാണ്ടി: കൊയിലാണ്ടി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പ്രതിഭയും മുന്‍ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. ഈ സ്‌കൂളിലെ കലാദ്ധ്യാപകനായ കെ റജികുമാര്‍ ആണ് ശില്പം നിര്‍മ്മിച്ചത്. മികച്ച ശില്പി കൂടിയാണ് ഈ അദ്ധ്യാപകന്‍. സര്‍വ്വീസില്‍ നിന്നു ഈ വര്‍ഷം പിരിയുന്ന പ്രധാനാദ്ധ്യാപിക പി ഉഷാകുമാരിയാണ് ശില്പം സ്‌കൂളിന് സംഭാവനയായി നല്‍കിയത്. പി ടി എ പ്രസിഡണ്ട് അഡ്വ.പി പ്രശാന്ത് അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ മഹാന്മാരെ അറിയുക എന്ന പഠനപ്രവര്‍ത്തനമാണ് ഇതു വഴി ലക്ഷ്യം വെക്കുന്നതെന്ന് ശില്പി പറഞ്ഞു.വടകര ഡി ഇ ഒ സി കെ വാസു മുഖാതിഥി ആയിരുന്നു. വൈസ് പ്രസിഡണ്ടുമാരായ വി സുചീന്ദ്രന്‍, എ പ്രഭാകരന്‍, പി വല്‍സല , എം ജി പ്രസന്ന, എന്‍.കെ. വിജയന്‍, ശ്രീലാല്‍ പെരുവെട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button