എ.വി ഗോപിനാഥ് കോൺഗ്രസ് വിടാനൊരുങ്ങി.
ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക് നീളുമോ. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന നൽകി. രാവിലെ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം സമ്മേളനത്തിനെത്തും.
എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച് നിര്‍ത്തിയിരുന്നത്.
ഗോപിനാഥിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം ചര്‍ച്ചകള്‍ ആരംഭിക്കയും ചെയ്തിട്ടുണ്ട്. കോൺഗ്രസിലെ പൊട്ടിത്തെറിയുടെ തുടക്കം പാലക്കാട് ആയിരിക്കുമെന്ന് എ കെ ബാലൻ ഫേസ് ബുക്കിൽ കുറിച്ചു.