KERALA
ഐശ്വര്യത്തിന്റെയും നന്മയുടെയും തിരുവോണത്തിലേക്ക് മിഴി തുറന്ന് മലയാളികൾ
ഇന്ന് തിരുവോണം. കോവിഡിൻ്റെ നിയന്ത്രണങ്ങളില്ലാതെ രണ്ട് വർഷത്തിനിപ്പുറം മലയാളികൾ ഇന്ന് ഓണമാഘോഷിക്കുകയാണ്. മുറ്റത്ത് വിരിഞ്ഞ പൂക്കളങ്ങള്‍ക്ക് ഇന്ന് കുറച്ചേറെ വലുപ്പമുണ്ടാകും. പൂക്കളുടെ എണ്ണം കൂടും. മുറ്റത്തും പറമ്പലിലും പാടത്തും ലഭിക്കുന്ന പൂക്കള്‍ മറുനാടന്‍ പൂവുകള്‍ക്കൊപ്പം കളം നിറയ്ക്കും. ഒത്ത് ചേര്‍ന്ന് പൂക്കളമൊരുക്കി പാട്ടുപാടി ഓണമാഘോഷിക്കുകയാണ് ലോകത്തെമ്പാടുമുള്ള മലയാളികള്‍…
Comments