ഒന്നരമണിക്കൂറിനുശേഷം വാട്സാപ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചു
ഒന്നരമണിക്കൂറിനുശേഷം നിശ്ചലമായ വാട്സാപ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതുവരെ സംഭവിച്ചിട്ടുള്ളിൽ ഏറ്റവും ദൈർഘ്യമേറിയ തകരാറായിരുന്നു ഇന്നുണ്ടായത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു ചെയ്തതെന്നു ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്യുകയും പിന്നീട് സൈറ്റ് ക്രാഷ് ആവുകയുമായിരുന്നെന്ന് അവർ വ്യക്തമാക്കി. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്സാപ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു.ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.
ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല. സെർവർ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.
മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്സാപ്പ് പ്രവർത്തന രഹിതമായിരുന്നു.