ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി

ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്കാണ്  മുഖ്യമന്ത്രി എത്തിയത്.

അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായി കൂടികാഴ്ച നടത്തി. യുഎന്‍ ആസ്ഥാനവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീകര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് ദുബായിലേക്കും അദ്ദേഹം പോയി. മുഖ്യമന്ത്രിയുടെ വിദേശ പരിഗണനത്തിനിടെയാണ് കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ നടന്നത്.

അതേസമയം മാധ്യമ വേട്ടയില്‍ മൗനം തുടരുകയാണ് മുഖ്യമന്ത്രി. ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ദുബായില്‍ വെച്ച് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

Comments

COMMENTS

error: Content is protected !!