CALICUTDISTRICT NEWS
ഒപ്പം പദ്ധതി അദാലത്ത് 19 ന്

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം സംഘടിപ്പിക്കുന്നത്.
Comments